KERALA
മേക്കപ്പ്മാൻ RG വയനാടന്റെ വീട്ടിലും സ്റ്റുഡിയോയിലും പരിശോധന; കഞ്ചാവിന്റെ തണ്ടും വിത്തുകളും കണ്ടെത്തി

കൊച്ചി : ഹൈബ്രിഡ് കഞ്ചാവുമായി വാഗമണ്ണിൽ നിന്നും പിടിയിലായ സിനിമ മെയ്ക്കപ്പ്മാൻ ആർ.ജി വയനാടന്റെ കൊച്ചിയിലെ വീട്ടിൽ എക്സൈസ് പരിശോധന. ഇവിടെ നിന്നും ലഹരി ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പനമ്പിള്ളി നഗറിലെ ആർജി മെയ്ക്കപ്പ് സ്റ്റുഡിയോയിലും പരിശോധന നടക്കുകയാണ്.ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവും നടത്തിയ പരിശോധനയിലാണ് വാഗമണ്ണിൽ നിന്ന് ആർ.ജി വയനാടൻ എന്ന രഞ്ജിത്ത് ഗോപിനാഥൻ പിടിയിലാവുന്നത്.
Source link