മോദിക്ക് കേരളചരിത്രമറിയില്ല; ബിർളയെയും എതിർത്തിട്ടുണ്ട്, യോജിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്-തോമസ് ഐസക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങില്‍ ഗൗതം അദാനിയെ മന്ത്രി വി.എന്‍. വാസവന്‍ ‘പാര്‍ട്ട്ണര്‍’ എന്ന് പരാമര്‍ശിച്ചതിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിപിഎം നേതാവ് ടി.എം. തോമസ് ഐസക്കിന്റെ മറുപടി. മോദിയുടേത് അധികപ്രസംഗമാണെന്ന് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോദിക്ക് കേരളത്തിന്റെ ചരിത്രമറിയില്ല. അദാനിയെ എതിര്‍ത്തതുപോലെ മുന്‍പ് ബിര്‍ളയെയും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ വികസന കാര്യത്തില്‍ ഇവരുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ കോമാളിത്തരത്തേക്കാള്‍ എനിക്ക് അധികപ്രസംഗമായി തോന്നിയത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രി അദാനിയെ പാര്‍ട്ണര്‍ എന്നു വിശേഷിപ്പിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരിഹാസമാണ്.
Source link