KERALA

''മോദിയോട് ചോദിക്കാന്‍ ഭീകരവാദികൾ പറഞ്ഞു, ഞങ്ങള്‍ ചോദിച്ചു; ഇപ്പോൾ മറുപടിയും ലഭിച്ചു'' 


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിലെ കണ്ണീര്‍ക്കാഴ്ചയായിരുന്നു ഹിമാംശി നര്‍വാള്‍ എന്ന യുവതിയുടെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയതായിരുന്നു ഹിമാംശിയും ഭര്‍ത്താവും നേവി ഓഫീസറുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളും. മനോഹരമായ ഓര്‍മകളുമായി തിരിച്ചുപോകേണ്ടിയിരുന്ന ഇവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ നോട്ടമിട്ട് ഭീകരര്‍ നടത്തിയ നരനായാട്ടില്‍ വിനയ് നര്‍വാളും വെടിയേറ്റ് വീണു. വിനയിയുടെ മൃതദേഹത്തിനരികില്‍ കണ്ണീരോടെയിരിക്കുന്ന ഹിമാംശിയുടെ ചിത്രം പഹല്‍ഗാം ആക്രമണത്തിന്റെ മുഖചിത്രമായി. പഹല്‍ഗാം കൂട്ടക്കുരുതിയ്ക്ക് പകരമായി പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയ സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഹിമാംശി. ഭീകരവാദത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് ശക്തമായ സന്ദേശമാണെന്നും ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കരുതെന്നും ഹിമാംശി പറഞ്ഞു.


Source link

Related Articles

Back to top button