KERALA

പാതിവില തട്ടിപ്പ്: ജസ്റ്റിസ് CN രാമചന്ദ്രൻ നായർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹർജി 


ന്യൂഡൽഹി: പാതി വില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരായ ആരോപണം ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം തുടരാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാതി വില തട്ടിപ്പ് കേസിലെ ആരോപണ വിധേയരുടെ പട്ടികയിൽ നിന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ പേര് ഹൈക്കോടതി നീക്കിയതും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. മൂന്ന് സ്ഥാപനങ്ങളാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ജോയിന്റ് വോളന്ററി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ്, മിത്രം ചാരിറ്റബിൾ ട്രസ്റ്റ്, കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്ടറി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളും പാതി വില തട്ടിപ്പിന്റെ ഇരകൾ ആണെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഈ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകനായ സുവിദത്ത് സുന്ദരം ആണ് ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.


Source link

Related Articles

Back to top button