INDIA

മോദി ത്രിശങ്കുവിൽ; ഇനി പ്രതീക്ഷ ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയിൽ, ഓഹരി വിപണി തകർച്ചയിലേക്കോ? സിഗ്നൽ നൽകി ഗിഫ്റ്റ് നിഫ്റ്റി


റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാനുമാവില്ല; ട്രംപിനെ പിണക്കാനും വയ്യ! ഇന്ത്യയ്ക്കുമേൽ 50% ‘ഇടിത്തീരുവ’ ചുമത്തി തന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ത്രിശങ്കുവിലാക്കി. സുഹൃദ് രാജ്യമാണെന്ന പരിഗണന പോലും നൽകാതെ ഇന്ത്യയെ ഏതാനും നാളുകളായി റഷ്യൻ എണ്ണ ആയുധമാക്കി കടന്നാക്രമിക്കുകയാണ് ട്രംപ്. 25% തീരുവയ്ക്ക് പുറമെ 25% പിഴയും കൂടി ചുമത്തിയതോടെ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി നിർത്തിവയ്ക്കേണ്ട സ്ഥിതിപോലുമുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. അതേസമയം, ഓഗസ്റ്റ് 27നാണ് പുതുക്കിയ തീരുവ പ്രാബല്യത്തിലാകുന്നത്. അതിനകം യുഎസുമായി ചർച്ച നടത്തി സമവായത്തിലെത്താമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.റഷ്യയുമായി യുഎസ് ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇന്ത്യയ്ക്കുമേൽ ട്രംപ് 50% തീരുവ പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയം. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്നലെ മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി 3 മണിക്കൂർ‌ ചർച്ച നടത്തി. ചർച്ച ആശാവഹമായിരുന്നെന്ന് മോസ്കോ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് വൈകാതെ പുട്ടിനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയിൽ സമവായമുണ്ടായാൽ അത് ഇന്ത്യയ്ക്കും നേട്ടമാകും.നിലവിൽ റഷ്യയുടെ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ചൈനയെ പിന്തള്ളിയാണ് ഈ വർഷം ഇന്ത്യ ഒന്നാമതെത്തിയത്. ഇന്ത്യൻ കസ്റ്റംസ് വകുപ്പിന്റെ കണക്കനുസരിച്ച് 2025ന്റെ ആദ്യ 5 മാസത്തില്‍ ഇന്ത്യ 19.5 ബില്യൻ ഡോളറിന്റെ റഷ്യൻ എണ്ണ ഇറക്കുമതി നടത്തി. 2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം മാത്രം ഇന്ത്യ ഇറക്കുമതി ചെയ്തത് 137 ബില്യൻ‌ ഡോളറിന്റെ എണ്ണയാണ്. ഉപഭോഗത്തിന്റെ 90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ∙ അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്നത് സംബന്ധിച്ച് ഇന്ത്യൻ കമ്പനികൾക്ക് കേന്ദ്രം ഇതുവരെ നിർദേശമൊന്നും നൽകിയിട്ടില്ല.


Source link

Related Articles

Back to top button