മോദി ലണ്ടനിൽ; യുകെ വ്യാപാരക്കരാർ ഇന്ന്, ഇന്ത്യയ്ക്ക് ‘ബംപർ ലോട്ടറി’, കയറിയപോലെ താഴ്ന്നിറങ്ങി സ്വർണം, കുതിക്കാൻ ഓഹരികൾ

കാത്തിരിപ്പിന് ബ്രേക്കിട്ട് ഇന്ത്യയും യുകെയും ഇന്നു വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കും. പ്രധാനമന്ത്രി മോദി, വാണിജ്യമന്ത്രി പീയുഷ് ഗോയൽ എന്നിവർ ലണ്ടനിലെത്തി. ഇരു രാജ്യങ്ങൾക്കും നേട്ടമാകുന്നതാണ് കരാർ. ഇന്ത്യയിൽ നിന്ന് യുകെയിലെത്തുന്ന 99% ഉൽപന്ന/സേവനങ്ങളും ഇനി നികുതിരഹിതമാകും. നിലവിൽ 4 മുതൽ 16% വരെ ഇറക്കുമതി തീരുവയുള്ള ഉൽപന്നങ്ങൾക്കാണ് കരാർ യാഥാർഥ്യമാകുന്നതോടെ പൂജ്യം തീരുവയാകുക.ഇന്ത്യയിൽ നിന്നുള്ള വസ്ത്രം, പാദരക്ഷകൾ, ജെം ആൻഡ് ജ്വല്ലറി, കാപ്പി, ഫർണിച്ചർ, വാഹന ഘടകങ്ങൾ, എൻജിനിയറിങ് ഉൽപന്നങ്ങൾ എന്നിവയ്ക്കെല്ലാം ഇനി യുകെയിൽ ഇറക്കുമതി തീരുവ ഉണ്ടാവില്ല. അതേസമയം, ഇന്ത്യ യുകെയിൽ നിന്നുള്ള 90 ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയും വെട്ടിക്കുറയ്ക്കും. യുകെയിൽ നിന്നുള്ള മത്സ്യം, മെഡിക്കൽ ഉപകരണങ്ങൾ, ചോക്ലേറ്റ്, ബിസ്കറ്റ്, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയുടെ തീരുവയും ഇന്ത്യ കുറയ്ക്കും. യുകെയിലെ ഇന്ത്യൻ പ്രഫഷണലുകൾ സോഷ്യൽ സെക്യൂരിറ്റി തുക നൽകുന്നത് ഒഴിവാക്കിയേക്കും. പ്രതിവർഷം 4,000 കോടി രൂപയാണ് ഇതുവഴി ആകെ പിടിച്ചിരുന്നത്. ഇന്ത്യൻ പ്രഫഷണലുകൾക്ക് യുകെയിൽ കൂടുതൽ മേഖലകളിൽ തൊഴിലിനും അവസരം ലഭിക്കുമെന്ന പ്രത്യേകയുമുണ്ട്.∙ അതേസമയം, ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 സൂചിക 0.1%, നാസ്ഡാക് 0.4% എന്നിങ്ങനെ നേട്ടത്തിലും ഡൗ 0.2% നഷ്ടത്തിലുമായിരുന്നു.
Source link