INDIA

മ്യൂച്വൽഫണ്ടിലെ ‘ഓഹരി’ നിക്ഷേപത്തിൽ കനത്ത ഇടിവ്; ആസ്തിമൂല്യം പുതിയ ഉയരത്തിൽ, എസ്ഐപിയും മുന്നോട്ട്


കഴിഞ്ഞമാസം ഇക്വിറ്റി മ്യൂച്വൽഫണ്ടിലേക്കുള്ള (Equity Mutual Funds) നിക്ഷേപമൊഴുക്ക് 21.66% ഇടിഞ്ഞെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) റിപ്പോർട്ട്. ഏപ്രിലിലെ 24,269 കോടി രൂപയെ അപേക്ഷിച്ച് മേയിൽ 19,013.12 കോടി രൂപയായാണ് ഇടിഞ്ഞത്. കഴിഞ്ഞ 13 മാസത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത്. എങ്കിലും, മ്യൂച്വൽഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (Mutual Fund AUM) 69.99 ലക്ഷം കോടി രൂപയിൽ നിന്ന് 72.20 ലക്ഷം കോടി രൂപയെന്ന റെക്കോർഡിലെത്തി.എസ്ഐപി മുന്നോട്ട്മ്യൂച്വൽഫണ്ടിലെ മൊത്തം ആസ്തിമൂല്യത്തിൽ എസ്ഐപികളുടെ വിഹിതം ഏപ്രിലിലെ 19.9 ശതമാനത്തിൽ നിന്ന് 20.24 ശതമാനമായും മെച്ചപ്പെട്ടു. മേയിൽ പുതുതായി 59 ലക്ഷം എസ്ഐപി അക്കൗണ്ടുകൾ തുറന്നു. അതേസമയം, നിലവിലുള്ള 43 ലക്ഷം അക്കൗണ്ടുകൾ ഒന്നുകിൽ വേണ്ടെന്ന് വയ്ക്കുകയോ കാലാവധി പൂർത്തിയാവുകയോ ചെയ്തിട്ടുമുണ്ട്. മേയിലെ കണക്കുപ്രകാരം ആകെ 9.06 കോടി എസ്ഐപി അക്കൗണ്ടുകളാണ് ഇന്ത്യയിലുള്ളത്.manoramaonline.com/business(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)


Source link

Related Articles

Back to top button