WORLD

ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും, ബുമ്ര എന്നു ടീമിനൊപ്പം ചേരുമെന്ന് അറിയില്ല; സമ്മർദത്തിലായി മുംബൈ


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ സമ്മർദമേറ്റി പേസർ ജസ്പ്രീത് ബുമ്രയുടെ പരുക്ക്. 2023ൽ നടുവിന് ശസ്ത്രക്രിയ നടത്തിയ താരം, ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിലാണ്’ പരിശീലിക്കുന്നത്. ഐപിഎല്ലിൽ കളിക്കണമെങ്കിൽ താരത്തിന് ബിസിസിഐയുടെ അനുമതി ലഭിക്കണം. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെയാണു ബുമ്രയ്ക്കു വീണ്ടും പരുക്കേറ്റത്.മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ താരം പന്തെറിഞ്ഞിരുന്നില്ല. ബുമ്ര ഇതുവരെ പൂർണ ഫിറ്റ്നസിലേക്കു തിരിച്ചെത്തിയിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം. നിലവിലെ സൂചനകൾ പ്രകാരം ഏപ്രിൽ മാസത്തിൽ താരം മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നേക്കും. പക്ഷേ താരത്തിന് എത്ര മത്സരങ്ങൾ നഷ്ടമാകുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഫാസ്റ്റ് ബോളർമാരുടെ നീണ്ട നിര തന്നെയുണ്ടെങ്കിലും, ബുമ്രയുടെ അഭാവം ഐപിഎല്ലിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിനെ പ്രതിസന്ധിയിലാക്കും.


Source link

Related Articles

Back to top button