WORLD

യമുനയിൽ വാട്ടർ ടാക്സി, സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതി


യമുനയില്‍ പ്രകൃതി സൗഹൃദ വാട്ടര്‍ ടാക്‌സി ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ ഡല്‍ഹി സർക്കാർ. സുസ്ഥിര ഗതാഗതത്തിനൊപ്പം സഞ്ചാരികളെ ആകര്‍ഷിക്കാനും പുതിയ നീക്കം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി(IWAI)യുമായി ചേര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ നാലു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ യമുനയില്‍ വാട്ടര്‍ ടാക്‌സി ആരംഭിക്കാനാണ് ശ്രമം. സോണിയ വിഹാറിനും ജഗത്പൂരിനും ഇടയിലാണ് പുതിയ വാട്ടര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. മലിനീകരണം പരമാവധി കുറച്ചുകൊണ്ടുള്ള സര്‍വീസിനായി സൗരോര്‍ജവും ഇന്ധനമാക്കുന്ന ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുക. വാട്ടര്‍ ടാക്‌സി ബോട്ടുകള്‍ക്ക് 20-30 യാത്രികരെ വഹിക്കാന്‍ സാധിക്കും. 


Source link

Related Articles

Back to top button