യശസ്വി ജയ്സ്വാളിന് മുംബൈ മതിയായി, ‘അർജുന്‍ തെൻഡുൽക്കറുടെ വഴി’ സ്വീകരിക്കാൻ കാരണമുണ്ട്!

മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ തീരുമാനിച്ചത്, മുംബൈ ടീമിലെ പ്രശ്നങ്ങളെ തുടർന്നെന്നു റിപ്പോർട്ട്. മുംബൈ ടീം മാനേജ്മെന്റിലെ ചിലരുമായി ജയ്സ്വാളിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. കഴിഞ്ഞ സീസണിലെ പ്രശ്നങ്ങളെ തുടർന്നാണ് ജയ്സ്വാൾ ക്ലബ്ബ് വിടുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണിൽ ക്യാപ്റ്റനായാണ് ജയ്സ്വാൾ ഗോവയിൽ കളിക്കുക.‘‘ഗോവ എന്നെ ക്യാപ്റ്റനാക്കാമെന്നു പറഞ്ഞിട്ടുണ്ട്. ടീം ഇന്ത്യയ്ക്കു വേണ്ടി തിളങ്ങുകയെന്നതാണ് എപ്പോഴും എന്റെ പ്രഥമ പരിഗണന. മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിൽ ഗോവയ്ക്കു വേണ്ടി കളിക്കും. അവരെ കൂടുതൽ കരുത്തരാക്കുകയാണു ലക്ഷ്യം. മുംബൈ വിടുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. എന്നെ ഞാനാക്കിയത് മുംബൈ ആയിരുന്നു. അതിന്റെ കടപ്പാട് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് എപ്പോഴും ഉണ്ടാകും.’’– ജയ്സ്വാൾ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
Source link