WORLD

യാസിറിനെതിരെ ഷിബില നൽകിയ പരാതി ഗൗരവമായി എടുത്തില്ല; താമരശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ


കോഴിക്കോട്∙ ഈങ്ങാപ്പുഴ ഷിബില കൊലപാതക കേസില്‍ പൊലീസിനെതിരെ നടപടി. ഭര്‍ത്താവ് യാസിറിനെതിരെ ഷിബില നല്‍കിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശേരി ഗ്രേഡ് എസ്ഐ കെ.കെ.നൗഷാദിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബവും ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം 28നാണ് യാസിറിനും കുടുംബത്തിനുമെതിരെ സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയ പരാതി ഷിബില താമരശേരി പൊലീസിന് കൈമാറുന്നത്. ലഹരിക്ക് അടിമയായ യാസിര്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇതു യാസിറിന്‍റെ വീട്ടുകാ‍ര്‍ക്ക് അറിയാമെന്നും പരാതിയില്‍ പറയുന്നുണ്ട്. യാസിറിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം അന്ന് രാത്രി ഇരു കുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തുക മാത്രമാണ് പൊലീസ് ചെയ്തത്.


Source link

Related Articles

Back to top button