വിദേശ നിക്ഷേപകര്‍ കൈവിടുന്നു, വിപണി താഴേയ്ക്ക്, ജൂലൈയില്‍ വിറ്റത് 10284 കോടി രൂപയുടെ ഓഹരികള്‍

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞയാഴ്‌ച മാത്രം 4512 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്. തുടര്‍ച്ചയായി മൂന്ന് മാസം അറ്റനിക്ഷേപം നടത്തിയതിനു ശേഷമാണ് ജൂലൈയില്‍ വിദേശ നിക്ഷേപകർ ലാഭമെടുപ്പിന് മുതിര്‍ന്നത്.ജൂലായ് ഒന്ന് മുതല്‍ 11 വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 10,284 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. ഈ വർഷത്തിന്റെ തുടക്കത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ തുടർച്ചയായ വിൽപ്പനക്കാരായിരുന്നു. ഡോണൾഡ് ട്രംപ് വ്യാപാര തീരുവ മൂന്നു മാസത്തേയ്ക്ക് നീട്ടിവച്ചതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിലേയ്ക്ക് മടങ്ങി വരികയായിരുന്നു. ജൂലൈയിൽ ട്രംപ് തീരുവ പ്രഖ്യാപനങ്ങള്‍ വീണ്ടും തുടങ്ങിയതോടെ വിദേശ നിക്ഷേപകർ വിപണിയോട് വിട പറയുകയാണ്. ആഭ്യന്തര നിക്ഷേപകരുടെ വാങ്ങലുകളാണ് ഇപ്പോൾ വിപണിയെ താങ്ങി നിർത്തുന്നത്. ജൂലൈയിൽ ആഭ്യന്തര നിക്ഷേപകർ 12,402 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയിരുന്നു. കഴിഞ്ഞയാഴ്‌ച മാത്രം 3,558 കോടി രൂപയുടെ ഓഹരികൾ വാങ്ങൽ നടത്തി.
Source link