INDIA

യുഎസിനെ വെട്ടിലാക്കി ഇന്ത്യയും യൂറോപ്യൻ യൂണിയനും; യുകെ ഡീലിൽ ആവേശമില്ലാതെ ഓഹരികൾ, വീണ്ടും ഇടിഞ്ഞ് സ്വർണം


യുഎസുമായുള്ള വ്യാപാര ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് കടുപ്പിച്ച് ഇന്ത്യ. കയറ്റുമതി രംഗത്തെ എതിരാളികളേക്കാൾ കുറഞ്ഞ ഇറക്കുമതി തീരുവ മാത്രമേ അംഗീകരിക്കൂ എന്ന് ചർച്ചകളിൽ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും സ്ഥിരീകരിച്ചു. ഇന്ത്യയുടെ കാർഷിക, ക്ഷീരോൽപന്ന വിപണി തുറന്നുകിട്ടണമെന്ന യുഎസിന്റെ ആവശ്യവും ഇന്ത്യ അംഗീകരിച്ചിട്ടില്ല. യുകെയുമായി ഇന്നലെ ചരിത്രംകുറിച്ച് സ്വതന്ത്ര വ്യാപാരക്കരാറിൽ ഏർപ്പെടാനായത് യുഎസുമായുള്ള ചർച്ചയിൽ കൂടുതൽ ആവേശം പ്രകടിപ്പിക്കാൻ ഇന്ത്യയ്ക്ക് ഊർജവുമായിട്ടുണ്ട്.ഇന്ത്യയും യൂറോപ്യൻ യൂണിയനും കടുംപിടിത്തം തുടരുന്നതും ഇന്ത്യ-യുകെ വ്യാപാരക്കരാർ ഇരു രാജ്യങ്ങൾക്കും നേട്ടംനൽകുംവിധം യാഥാർ‌ഥ്യമായതും ട്രംപിന് വൻ തിരിച്ചടിയുമാണ്. ഇന്ത്യയുമായും യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളിൽ നിലപാട് മയപ്പെടുത്തേണ്ട സ്ഥിതിയിലേക്ക് യുഎസും ട്രംപും നീങ്ങുന്നുവെന്നാണ് സൂചനകൾ. എന്നാൽ, ഇക്കാര്യത്തിൽ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.∙ യൂറോപ്പിൽ എഫ്ടിഎസ്ഇ 0.85% ഉയർന്നു


Source link

Related Articles

Back to top button