KERALA

യുഎസിന്റെ നിരോധനം; ചൈനയ്ക്ക് എന്‍വിഡിയയുടെ പുതിയ ചിപ്പ്, എച്ച്20-യേക്കാള്‍ വിലകുറയും 


മുന്‍നിര എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ ചൈനയ്ക്ക് വേണ്ടി പ്രത്യേക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് അവതരിപ്പിക്കും. കമ്പനി അടുത്തിടെ അവതരിപ്പിച്ച എച്ച്20 ചിപ്പ് ചൈനയില്‍ വില്‍ക്കുന്നതിന് യുഎസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. എച്ച് 20 ചിപ്പിനേക്കാള്‍ വില കുറഞ്ഞ പതിപ്പായിരിക്കും നിര്‍മിക്കുക. ജൂണില്‍ ചിപ്പിന്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് വിവരം. എന്‍വിഡിയയുടെ ഏറ്റവും പുതിയ ബ്ലാക്ക്‌വെല്‍-ആര്‍ക്കിടെക്ചര്‍ എഐ പ്രൊസസര്‍ തലമുറയില്‍പെട്ട ഗ്രാഫിക് പ്രൊസസിങ് യൂണിറ്റായിരിക്കും ചൈനയ്ക്ക് വേണ്ടി നിര്‍മിക്കുക. 6500 ഡോളറിനും 8000 ഡോളറിനും ഇടയിലാവും ഇതിന്റെ വില. എച്ച്20 ചിപ്പ് വില്‍ക്കുന്നത് 10000 ഡോളര്‍ മുതല്‍ 12000 ഡോളര്‍വരെ വിലയ്ക്കാണ്. എച്ച്20 ചിപ്പിനേക്കാള്‍ സൗകര്യങ്ങള്‍ കുറവായതിനാലായിരിക്കാം ചൈനീസ് ചിപ്പിന് വിലകുറയുന്നത്.


Source link

Related Articles

Back to top button