KERALA
ബുദ്ധിയുള്ളിടത്തോളം കാലം സിനിമ പഠിച്ചു കൊണ്ടേയിരിക്കണം – ബേസിൽ ജോസഫ്

കൊച്ചി: ബുദ്ധിയുള്ളിടത്തോളം കാലം സിനിമ പഠിച്ചു കൊണ്ടേയിരിക്കണമെന്ന് ബേസിൽ ജോസഫ്. ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ലൂമിനാർ ഫിലിം അക്കാദമിയും ചേർന്ന് നടത്തിയ “കഥയ്ക്ക് പിന്നിൽ” എന്ന ത്രിദിന തിരക്കഥ, സംവിധാന ശില്പശാലയുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാർച്ച് 7, 8, 9 തീയതികളിലായി എറണാകുളം, ഗോകുലം പാർക്ക് ഹോട്ടലിൽ വച്ച് നടന്ന ശില്പശാല തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മെമ്മോറിയലായിട്ടാണ് നടത്തിയത്. നടി മഞ്ജു വാര്യരായിരുന്നു ശില്പശാല ഉദ്ഘാടനം ചെയ്തത്. പുതുതലമുറ ചലച്ചിത്ര പ്രവർത്തകർക്ക് സിനിമ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരുവാനും കരുത്ത് പകരുവാനുമാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ശില്പശാല സംഘടിപ്പിച്ചത്.
Source link