INDIA

ഒലയ്ക്ക് പിന്നാലെ ഏഥറും ഓഹരി വിപണിയിലേക്ക്; ഐപിഒ അടുത്തയാഴ്ച, മിനിമം നിക്ഷേപം 13,984 രൂപ


കൊച്ചി∙ ഇലക്ട്രിക് ടു വീലർ നിർമാതാക്കളായ ഏഥർ എനർജി ലിമിറ്റഡിന്റെ പ്രാരംഭ വിൽപന (ഐപിഒ) 28ന് ആരംഭിക്കും. 2,626 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഈ സാമ്പത്തിക വർഷം നടക്കുന്ന ആദ്യ മെയിൻബോർഡ് ഐപിഒ കൂടിയാണിത്. 1.1 കോടി ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെയും (ഒഎഫ്എസ്) വിറ്റഴിക്കും. കഴിഞ്ഞ ഓഗസ്റ്റിൽ ഒല ഇലക്ട്രിക് ഐപിഒയിലൂടെ ഓഹരി വിപണിയിലെത്തിയിരുന്നു.ഏഥർ ഐപിഒ പ്രധാന വിവരങ്ങൾ∙ ഓഹരിക്ക് 304 രൂപ മുതൽ 321 രൂപവരെയാണ് ഐപിഒയിൽ പ്രൈസ് ബാൻഡ്. ഐപിഒയിൽ 75% ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യുഐപി) 15% സ്ഥാപനേതര നിക്ഷേപകർക്കും (എൻഐഐ) നീക്കിവച്ചിരിക്കുന്നു.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button