KERALA

‘യുഎസുമായുള്ള വ്യാപാരക്കരാര്‍ ചൈന പൂര്‍ണമായും ലംഘിച്ചു’; ‘നല്ല മനുഷ്യനാ’യിരുന്ന് മതിയായെന്ന് ട്രംപ്!


വാഷിങ്ടണ്‍: അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ വ്യവസ്ഥകള്‍ ചൈന ലംഘിച്ചുവെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ ഇനിമേല്‍ ‘ദയാലു’ ആയിരിക്കില്ലെന്നും ചൈനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു.അമേരിക്ക വ്യാപാരച്ചുങ്കം ഉയര്‍ത്തിയതിന് പിന്നാലെ ചൈന കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും അതുകണ്ട് താന്‍ അതിവേഗം ചൈനയുമായി കരാറില്‍ ഏര്‍പ്പെടുകയുമായിരുന്നുവെന്നുമാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍, യുഎസുമായി കരാറില്‍ ഏര്‍പ്പെട്ട് രാജ്യത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ ചൈന കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായി ലംഘിച്ചുവെന്നും ട്രംപ് ആരോപിക്കുന്നു. ചൈന മോശം സാഹചര്യത്തിലേക്ക് പോകാതിരിക്കാനാണ് താന്‍ ദയാലുവായത്. എന്നാല്‍, ചൈന കരാര്‍ ലംഘിച്ചു. ദയാലുവായിരുന്നിട്ട് ഒരു കാര്യവുമുണ്ടായില്ല. അതുകൊണ്ട് ഇനി അങ്ങനെ തുടരാനില്ലെന്നും ട്രംപ് പറഞ്ഞു.


Source link

Related Articles

Back to top button