യുഎസ് കണക്കുകൂട്ടല് തെറ്റിച്ച് റഷ്യ; ഇന്ത്യയ്ക്ക് ഇനി ട്രംപിന്റെ പിഴച്ചുങ്കം; ടെൻഷനടിപ്പിക്കാൻ ജിഡിപിക്കണക്ക്

നീണ്ട കാത്തിരിപ്പിനൊടുവിൽ അമേരിക്ക വീണ്ടും പലിശയിളവിന്റെ ട്രാക്കിലേക്ക് മാറുന്നെന്ന സൂചന ആഗോള ഓഹരികൾക്ക് ആവേശമാകുന്നു. അതേസമയം, ട്രംപിന്റെ മധ്യസ്ഥ ശ്രമങ്ങളെല്ലാം ചീറ്റിയെന്ന സൂചനയുമായി റഷ്യയും യുക്രെയ്നും വീണ്ടും പോര് കടുപ്പിച്ചത് കനത്ത ആശങ്കയുമാകുന്നു. യുദ്ധം വീണ്ടും കലുഷിതമായതോടെ രാജ്യാന്തര എണ്ണവില കൂടിത്തുടങ്ങി. ഇത് സ്വർണവില കൂടാനും ഇടവച്ചേക്കും.മോസ്കോയിലെ ആണവ കേന്ദ്രങ്ങൾ ഉന്നമിട്ട് യുക്രെയ്ന്റെ ഡ്രോൺ ആക്രമണവും യുക്രെയ്നിലെ അമേരിക്കൻ ഫാക്ടറിക്ക് നേരെ റഷ്യയുടെ മിസൈൽ ആക്രമണവുമാണ് സ്ഥിതി വഷളാക്കിയത്. കൊണ്ടും തിരിച്ചടിച്ചും റഷ്യ-യുക്രെയ്ൻ സംഘർഷം ശമനമില്ലാതെ നീങ്ങുന്നു. സമാധാന നീക്കങ്ങൾ പാളുന്ന കാഴ്ച. പുട്ടിൻ-സെലെൻസ്കി ചർച്ച ഇല്ലെന്ന് ഇതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലവ്റോവ് വ്യക്തമാക്കുകയും ചെയ്തതോടെ വെടിനിർത്തൽ ഉടനുണ്ടാവില്ലെന്ന സൂചനയും ശക്തമായി.അടുത്തമാസം ചേരുന്ന പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചന യുഎസ് കേന്ദ്രബാങ്കിന്റെ ചെയർമാൻ ജെറോം പവൽ നൽകിയതോടെ ആവേശക്കുതിപ്പിലായി ആഗോള തലത്തിൽ ഓഹരി വിപണികൾ. അതേസമയം, ഇന്ത്യൻ ഓഹരികളെ ഈയാഴ്ച കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളുമാണ്.3) ട്രംപിന്റെ പിഴത്തീരുവ: റഷ്യൻ എണ്ണ വാങ്ങുന്നുവെന്ന പേരിൽ ട്രംപ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25% പിഴത്തീരുവ ഉൾപ്പെടെ മൊത്തം 50% തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വരും. കയറ്റുമതി അധിഷ്ഠിത കമ്പനികൾക്ക് ഇത് കനത്ത തിരിച്ചടിയാണ്. അവയുടെ ഓഹരികളിൽ വൻ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
Source link