KERALA

ആനയ്ക്ക് ബുദ്ധിയുണ്ട്, ഇരുമ്പുവേലി കണ്ടാൽ മരംവെച്ച് ഷോർട്ട് സെർക്യൂട്ടുണ്ടാക്കും – ഇ.പി.ജയരാജൻ


ഉര​ഗവർ​ഗങ്ങളുടെ എണ്ണം പെരുകിവരികയാണെന്നും ജനങ്ങളുടെ ജീവിതത്തെയാണ് ഇത് ബാധിക്കുന്നതെന്നും സി.പി.എം നേതാവ് ഇ.പി.ജയരാജൻ. മൂർഖൻ അടക്കമുള്ള വിഷജന്തുക്കളെയൊന്നും തല്ലിക്കൊല്ലാൻ പറ്റില്ല, കാട്ടിലേക്ക് തന്നെ തിരിച്ചയക്കണം. ഇതിന് പരിഹാരം കാണാൻ കാർഷികരം​ഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായും ജനപ്രതിനിധികളായും ചർച്ച ചെയ്ത് പരിഹാരം കാണേണ്ടതാണ്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിൽ മാത്രമല്ല ഇന്ന് പ്രശ്നം. ആലപ്പുഴ ജില്ലയിൽ പാമ്പുകളും മയിലും മുയലുമൊക്കെ വർധിക്കുകയാണ്. അതുകൊണ്ട് നിയമനിർമ്മാണം നടത്തണം. നമുക്ക് മനുഷ്യരെ രക്ഷിക്കണം, പരിസ്ഥിതി സംരക്ഷണം വേണം, കാലാവസ്ഥാ വ്യതിയാനം ​ഗൗരവമായി കാണണം. വനസംരക്ഷണം വേണം. ഇതെല്ലാം നടപ്പിലാക്കാൻ കഴിയുന്ന നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ‘നേരത്തെ വൈദ്യുതി കടത്തിവിട്ടുള്ള ഇരുമ്പുവേലികൾ ഉണ്ടായിരുന്നു. പക്ഷേ ആന അതും മനസിലാക്കി. ആന ഇപ്പോൾ ഇരുമ്പിന്റെ കമ്പിവേലി കണ്ടാൽ അതിൽ വൈദ്യുതിയുണ്ടാകുമെന്ന് കണക്കാക്കി ആന അതിനുമുകളിൽ മരം വെയ്ക്കും. ഷോർട്ട് സെർക്യൂട്ടായാൽ കമ്പിവേലിയിലുള്ള വൈദ്യുതിപ്രവാഹം നിലയ്ക്കും. ആനയ്ക്ക് ബുദ്ധിയുണ്ട്. ആ വിദ്യയും പൊളിഞ്ഞു. അതുകൊണ്ട് ഇതെല്ലാം മനസിലാക്കി ആവശ്യമായ സംരക്ഷണം ഉണ്ടാവണം’, ഇ.പി.ജയരാജൻ പറഞ്ഞു.


Source link

Related Articles

Back to top button