ASTROLOGY

2025ല്‍ ധനയോഗം വരുന്ന നക്ഷത്രക്കാര്‍..


ജ്യോതിഷഫലം അനുസരിച്ച് പുതുവര്‍ഷം, അതായത് 2025ല്‍ ഭാഗ്യം അനുഗ്രഹിയ്ക്കുന്ന ചില പ്രത്യേക നക്ഷത്രക്കാരുണ്ട്. ഏതെല്ലാമാണ് സാമ്പത്തിക ഉന്നതി ലഭിയ്ക്കുന്ന ഈ പ്രത്യേക നാളുകാര്‍ എന്നറിയാം.ഒരോ വര്‍ഷവും പുതുവര്‍ഷം ശുഭഫലങ്ങളോടെ തങ്ങളെ തേടിയെത്തണം എന്നായിരിക്കും ഓരോരുത്തരുടേയും പ്രാര്‍ത്ഥനയും പ്രതീക്ഷയും. പലര്‍ക്കും പല ആഗ്രഹങ്ങളും കാണും. എന്നാല്‍ പൊതുവായി മിക്കവാറും പേര്‍ ആഗ്രഹിയ്ക്കുന്ന ഒന്നാകും ധനഭാഗ്യം. പുതുവര്‍ഷം തങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകള്‍ മാറി ധനം വരണം എന്നാഗ്രഹിയ്ക്കുന്നവരാണ് പലതും. നാം ജോലി ചെയ്യുന്നതിന്റെ ആത്യന്തിക ഉദ്ദേശ്യവും ധനം എന്ന ഒരു പ്രധാന കാര്യം കൂടിയാണ്. ജ്യോതിഷപ്രകാരം ചില പ്രത്യേക നക്ഷത്രക്കാര്‍ക്ക് 2025 ധനയോഗം പറയുന്നു. ഏതെല്ലാം നാളുകാരാണ് ഇതില്‍ പെടുന്നതെന്നറിയാം.അശ്വതിഇതില്‍ ആദ്യ നക്ഷത്രം അശ്വതിയാണ്. ഇവര്‍ക്ക് പൊതുവേ നല്ല ഫലമാണ് പുതുവര്‍ഷം പറയുന്നത്. അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രധാന യോഗങ്ങളില്‍ പെടുന്ന ഒന്നാണ് ധനയോഗം. സാമ്പത്തികമായ ഉന്നതി ഈ നാളുകാര്‍ക്ക് ഫലമായി പറയുന്നു. ധനലാഭവും വസ്തുലാഭവുമെല്ലാം ഫലമായി പറയുന്നു. അടുത്ത നക്ഷത്രം ഭരണിയാണ്. ഭരണിയ്ക്കും പുതുവര്‍ഷം സമ്പന്നഭാഗ്യം, ധനയോഗം ഫലമായി പറയുന്നു. ഇവര്‍ക്കുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ധനം വന്നു ചേരും. ഇതിനാല്‍ തന്നെ പ്രയാസം കൂടാതെ കാര്യങ്ങള്‍ ചെയ്യാനും ഇവര്‍ക്ക സാധിയ്ക്കും. കാര്‍ത്തിക, രോഹിണിഅടുത്തതായി പുതുവര്‍ഷം ധനഭാഗ്യം വരുന്ന ഒരു നക്ഷത്രം കാര്‍ത്തികയാണ്. ഇവര്‍ക്ക് ഇതുവരെയുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറു്ന്ന കാലമാണ് ഇത്. പുതുവര്‍ഷം ഈ നാളുകാരെ തേടി ധനയോഗം വന്നു ചേരും. രോഹിണി നക്ഷത്രക്കാര്‍ക്കും പുതുവര്‍ഷം ധനയോഗഭാഗ്യം വരുന്ന വര്‍ഷം തന്നെയാണ്. സാമ്പത്തികമായി ഉന്നതിയില്‍ എത്താന്‍ ഈ നാളുകാര്‍ക്ക് സാധിയ്ക്കുന്ന വര്‍ഷമാണ് ഇത്. പല രീതിയിലും ഇവരെ തേടി സമ്പത്ത് വന്നു ചേരും. പുണര്‍തം, പൂയംപുണര്‍തം ലക്ഷ്മീദേവി അനുഗ്രഹിയ്ക്കുന്ന, ധനഭാഗ്യം വന്നു ചേരുന്ന അടുത്ത നക്ഷത്രമാണ്. ഇവര്‍ക്കും പുതുവര്‍ഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറി നല്ല കാലം വന്നു ചേരുന്നു. ഇവര്‍ക്ക് എല്ലാവിധ ഉയര്‍ച്ചയും വന്നു ചേരുന്നു. പൂയം നാളുകാര്‍ക്കും പുതുവര്‍ഷം ധനാഭിവൃദ്ധി ഫലമായി പറയുന്നു. പല രീതികളിലും ഇവര്‍ക്ക് ധനഭാഗ്യം വന്നു ചേരാം. പുതുവര്‍ഷം പൊതുവേ ധനഭാഗ്യം വന്നു ചേരുന്ന വര്‍ഷമാണ് ഇത്. എല്ലാ വിധ ഉയര്‍ച്ചയും ഈ നാളുകാര്‍ക്ക് ഫലമായി പറയുന്നു. ഇതുവരെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഇതു കാരണം വരുന്ന പ്രശ്‌നങ്ങളും മാറുന്ന കാലമാണ് വരുന്നത്. പൂരം, ഉത്രം, ചതയംപൂരം നാളുകാരെയും 2025ല്‍ ധനദേവത കനിഞ്ഞനുഗ്രഹിയ്ക്കും. ഇവര്‍ക്കും ഏറെ ഉയര്‍ച്ചയും ഭാഗ്യവും ഫലമായി പറയുന്നു. സമ്പത്തിന് വലിയ തോതില്‍ ഈ നാളുകാര്‍ക്ക് വര്‍്ദ്ധനവ് ഫലമായി പറയുന്നു.ഉത്രം നാളുകാരും പുതുവര്‍ഷം ധനയോഗത്താല്‍ അനുഗ്രഹിയ്ക്കപ്പെട്ടവരാണ്. ഇവര്‍ക്കും ഇതുവരെയുള്ള ധനപരമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറുന്ന കാലമാണ് ഇത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന കാലം.ചതയമാണ് മറ്റൊരു നാള്‍. ഇവര്‍ക്കും നാള്‍ഫലം അനുസരിച്ച് ധനഭാഗ്യം കൊണ്ടാണ് പുതുവര്‍ഷം വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടുന്ന, സര്‍വൈശ്വര്യങ്ങളും വരുന്ന കാലമാണ് ഇത്. ധനപരമായി ഏറെ ഉയര്‍ച്ചയുണ്ടാകുന്ന പുതുവര്‍ഷമാണ് ഇവര്‍ക്ക് ഫലമായി പറയുന്നത്. രചയിതാവിനെക്കുറിച്ച്ലക്ഷ്മികഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്…. കൂടുതൽ വായിക്കുക


Source link

Related Articles

Back to top button