സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല; വ്യാജപ്രചാരണമെന്ന് വീണ

തിരുവനന്തപുരം: സേവനം നല്‍കാതെ കൊച്ചിൻ മിനറൽസ് ആന്‍ഡ് റൂടെെൽ ലിമിറ്റഡിൽനിന്ന്(സിഎംആര്‍എല്‍) പണം കൈപ്പറ്റിയെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍(എസ്.എഫ്.ഐ.ഒ) താന്‍ മൊഴി നല്‍കിയെന്ന വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രിയുടെ മകള്‍ വീണ. ഇപ്പോള്‍ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വീണ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. താന്‍ എസ്.എഫ്.ഐ.ഒയ്ക്ക് ഇത്തരത്തിലുള്ള മൊഴി നല്‍കിയിട്ടില്ല. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്കി എന്നത് വസ്തുതയാണ്. പക്ഷേ, പ്രചരിക്കുന്നത് സത്യമല്ലെന്നും വീണ പറയുന്നു.”ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽനിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവവിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.”- വീണ പറയുന്നു
Source link