KERALA

പുത്തന്‍ പാപ്പയുടെ ഓര്‍മ്മയില്‍ ഫാ. ജോണ്‍ ബോസ്‌കോ കൂട്ടുതറ


ആലുവ: പുതിയ മാര്‍പാപ്പ പോപ്പ് ലിയോ പതിന്നാലാമന്‍ ആലുവയില്‍ എത്തിയതിന്റെ ഓര്‍മ്മയിലാണ് മുതിരപ്പാടത്തുള്ള സെയ്ന്റ് അഗസ്റ്റീനിയന്‍സ് സ്റ്റഡി ഹൗസ്. 2004 ഏപ്രില്‍ 19-നാണ് സെയ്ന്റ് അഗസ്റ്റീനിയന്‍സ് സഭയുടെ ഇന്ത്യയിലെ ആസ്ഥാനമായ സെയ്ന്റ് അഗസ്റ്റിന്‍ സ്റ്റഡി സെന്ററില്‍ എത്തിയത്. ആറുദിവസത്തോളം മാര്‍പാപ്പ ഇവിടെ താമസിച്ചു.കമ്പനിപ്പടി മുതിരപ്പാടം സെയ്ന്റ് അഗസ്റ്റിന്‍സ് സ്റ്റഡി ഹൗസില്‍ ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും പഠിപ്പിക്കുന്ന അസിസ്റ്റന്റ് മാസ്റ്ററായ ഫാ. ജോണ്‍ ബോസ്‌കോ കൂട്ടുതറ ഉള്‍പ്പെടെ ആറ് അച്ചന്‍മാരുടെ പൗരോഹിത്യ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത് ആശീര്‍വദിക്കാനാണ് പോപ്പ് ലിയോ പതിന്നാലാമന്‍ എത്തിയത്. സൗമ്യവും എളിമയുമുള്ള ഇടപെടലായിരുന്നു പോപ്പിന്റേതെന്ന് ഫാ. ജോണ്‍ ബോസ്‌കോ ഓര്‍ക്കുന്നു. എല്ലാവരെയും കേള്‍ക്കാനുള്ള മനസ്സ് പോപ്പിന്റെ പ്രത്യേകത ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എരമല്ലൂര്‍ സ്വദേശിയാണ് ഫാ. ജോണ്‍ ബോസ്‌കോ കൂട്ടുതറ.


Source link

Related Articles

Back to top button