KERALA
യുദ്ധ കാഴ്ചകള്‍കൂടി ചേര്‍ത്തുവെച്ച് ലഹരിക്കെതിരേ സന്ദേശം; ചിത്രംവര ലഹരിയാക്കി കുട്ടിപ്പട്ടാളം

പള്ളുരുത്തി (എറണാകുളം): ചിത്രംവര, ലഹരിയാക്കി മാറ്റുകയാണ് ഈ കുട്ടികള്‍. അവരുടെ ചിത്രങ്ങള്‍ ലഹരിക്കെതിരേയുള്ള സന്ദേശങ്ങളുമാകുന്നു. അവധിക്കാലത്ത് പകല്‍ പള്ളുരുത്തി എന്ന സംഘടന പള്ളുരുത്തിയില്‍ സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പായിരുന്നു വേദി. വിവിധ ജില്ലകളില്‍ നിന്നുള്ള നൂറില്‍പ്പരം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. യുദ്ധ കാഴ്ചകള്‍ കൂടി ചേര്‍ത്തുവെച്ച്, ലഹരിക്കെതിരേ സന്ദേശം നല്‍കാനാണ് ചിത്രങ്ങളിലൂടെ കുട്ടികള്‍ ശ്രമിച്ചത്. പള്ളുരുത്തി കടേഭാഗം കൊത്തലങ്കോ ആശ്രമത്തില്‍ നടന്ന ക്യാമ്പില്‍ എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്. ചിത്രകാരനും ചിത്രകലാ അധ്യാപകനുമായ ആര്.കെ. ചന്ദ്രബാബു ക്യാമ്പിന് നേതൃത്വം നല്കി. കെ.വി.എസ്. ബോസ് ഉദ്ഘാടനം ചെയ്തു.
Source link