WORLD

യുവതിയുടെ തോളിൽ കയ്യിട്ടു, ട്രിപ് പോയാലോ എന്നു ചോദിച്ചു; കൊച്ചിയിൽ യുവാക്കളുടെ അതിക്രമം


കൊച്ചി ∙ നഗരത്തിൽ യുവതിക്കും കുടുംബത്തിനുമെതിരെ യുവാക്കളുടെ അതിക്രമം. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും തോളിലൂടെ കയ്യിടുകയും ചെയ്ത മലപ്പുറം സ്വദേശികളായ അബ്ദുൽ ഹക്കീം (25), അൻസാർ (28) എന്നിവരെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് പനമ്പിള്ളി നഗറിലെ ക്യൂൻസ് വാ‌ക്‌ വേയിലായിരുന്നു സംഭവം.പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി ഇവർ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ജീപ്പിന്റെ പിൻ സീറ്റിൽ ഇരിക്കുകയായിരുന്ന ഇവർ കൈ കൊണ്ട് വശത്തുള്ള ചില്ലിൽ ഇടിക്കുകയായിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button