KERALA
രോഹിത്തിനു പിന്നാലെ കോലിയും വിരമിക്കുന്നു; ബിസിസിഐയെ വിരമിക്കല്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: രോഹിത് ശര്‍മയ്ക്കു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി വിരാട് കോലിയും. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയിടുന്നതായി കോലി ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.കോലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് പിന്മാറാന് ആഗ്രഹം പ്രകടിപ്പിച്ചതായും ജൂണ്‍ 20-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Source link