KERALA
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 500 സ്‌പെഷ്യലിസ്റ്റ് ഓഫീസർ, ശമ്പളം- 62480 രൂപ വരെ

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുണ്ട്. ക്രെഡിറ്റ്, ഐടി വിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ടാവും.അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്): ഒഴിവ്-250, ശമ്പളം: 48480-62480 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സിഎ/സിഎംഎ (ഐസിഡബ്ല്യുഎ)/സിഎസ് അല്ലെങ്കിൽ ഫിനാൻസിൽ സ്‌പെഷ്യലൈസേഷനോടെ ഫുൾടൈം റെഗുലർ എംബിഎ/എംഎംഎസ്/പിജിഡിഎം/പിജിഡിബിഎം. എസ്‌സി/എസ്ടി വിഭാഗക്കാർക്കും ഒബിസിക്കാർക്കും ഭിന്നശേഷിക്കാർക്കും 55 ശതമാനം മാർക്കും മറ്റുള്ളവർക്ക് 60 ശതമാനം മാർക്കും വേണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 22-30 വയസ്സ്.
Source link