WORLD
‘പ്രത്യാശ നൽകുന്നത്, പക്ഷേ പൂർണമല്ല; പുട്ടിനെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്’

വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വാക്കുകൾ ‘പ്രത്യാശ’ നൽകുന്നതാണെന്നും എന്നാൽ പൂർണമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘വളരെ പ്രത്യാശയേകുന്ന പ്രസ്താവനയാണു പുട്ടിന്റേത്. പക്ഷേ, പൂർണമല്ല. എനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്. അത് (യുദ്ധം) വേഗത്തിൽ അവസാനിപ്പിക്കണം’’ എന്നും ട്രംപ് പറഞ്ഞു.സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്നു പുട്ടിൻ പറഞ്ഞിരുന്നു. യുഎസ് ശുപാർശകൾ അംഗീകരിക്കുന്നുവെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും വ്യക്തമാക്കി. ഇതോടെയാണു യുക്രെയ്നിൽ സമാധാനത്തിനു സാധ്യത തെളിഞ്ഞത്.
Source link