WORLD
യെമനിൽ വ്യോമാക്രമണം കടുപ്പിച്ച് യുഎസ്: മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടു; സനയിൽ ബോംബ് വർഷം

സന∙ യെമനിൽ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസിന്റെ കനത്ത വ്യോമാക്രമണം. യെമൻ തലസ്ഥാനമായ സനയിലും പരിസര പ്രദേശങ്ങളിലുമാണ് യുഎസ് ആക്രമണം നടത്തുന്നത്. വ്യോമാക്രമണത്തിൽ ഒരു മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്ര വ്യാപാരത്തിൽ നിർണായകമായ ചെങ്കടലിൽ ഹൂതി ആക്രമണം വർധിച്ചതോടെയാണ് യുഎസ് സനയിൽ വ്യോമാക്രമണം കടുപ്പിച്ചത്. സനയിൽ രാത്രി മുഴുവൻ നടന്ന ആക്രമണത്തിൽ 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ച് ആക്രമണം കടുപ്പിച്ചതോടെ ചെങ്കടലിലൂടെ വരുന്ന കപ്പലുകളെ ഹൂതികൾ ലക്ഷ്യംവയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ഇറാൻ പിന്തുണയുള്ള സായുധ സംഘത്തിനെ ലക്ഷ്യമിട്ട് സനയിൽ യുഎസ് ആക്രമണം കടുപ്പിച്ചത്.
Source link