KERALA
‘എന്ന് സ്വന്തം നഥാന്‍’; അപ്പന് വേണ്ടി അമ്മ എഴുതിയ മകന്റെ കത്ത് പങ്കുവെച്ച് മാത്തുക്കുട്ടി

കഴിഞ്ഞവര്‍ഷമാണ് സംവിധായകനും അവതാരകനുമായ ആര്‍ജെ മാത്തുക്കുട്ടിക്കും ജീവിതപങ്കാളി എലിസബത്തിനും കുഞ്ഞ് പിറന്നത്. മാത്തുക്കുട്ടി തന്നെയാണ് ഈ സന്തോഷവാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കുഞ്ഞിനെ കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ മാത്തുക്കുട്ടി പതിവായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞ് അപ്പനുവേണ്ടി അയച്ച കത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി. മകന്‍ നഥാന് വേണ്ടി അമ്മ എലിസബത്താണ് കത്ത് എഴുതിയത്. ആദ്യത്തെ അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ കയ്യില്‍ കിട്ടിയപ്പോള്‍ പോലും ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് ഇത്രയും സ്‌നേഹം തോന്നിയിട്ടില്ല എന്ന് ആര്‍ജെ മാത്തുക്കുട്ടി കുറിച്ചു.
Source link