KERALA
രഞ്ജിയിലെ കേരളത്തിന്റെ 'രക്ഷകനെ' ട്രയല്‍സിന് വിളിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

കോഴിക്കോട്: ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്രയല്‍സില്‍ പങ്കെടുത്ത് കേരള ക്രിക്കറ്റ് താരം സല്‍മാന്‍ നിസാര്‍. ഏപ്രില്‍ 27, 28 തീയതികളില്‍ ചെന്നൈയില്‍ വെച്ചായിരുന്നു ട്രയല്‍സെന്ന് സല്‍മാന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.”കേരള ടീമിന്റെ ഒമാന്‍ പര്യടനവുമായി ബന്ധപ്പെട്ട് അവിടെയായിരുന്നു. മൂന്ന് മത്സരങ്ങളിലേ അവിടെ കളിച്ചുള്ളൂ. ആ സമയത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍നിന്ന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ വിളി വരുന്നത്. ഒമാനില്‍നിന്ന് നേരേ ചെന്നൈക്കാണ് പോയത്. ട്രയല്‍സില്‍ നന്നായി ചെയ്യാന്‍ പറ്റിയെന്നാണ് വിശ്വാസം. ബാക്കിയൊക്കെ അവരുടെ കൈയിലാണ്. ട്രയല്‍സില്‍ ചെന്നൈയുടെ പരിശീലകസംഘം മുഴുവനും ഉണ്ടായിരുന്നു. താരങ്ങളെയൊക്കെ കാണാനും സാധിച്ചു”, സല്‍മാന്‍ പറഞ്ഞു.
Source link