KERALA

‘രണ്ടര കോടി രൂപ ശേഖരിച്ചത് മെമ്പർമാരുടെ വീടുകളിൽനിന്ന്;പാർട്ടി ചരിത്രത്തിലെ നാഴികകല്ലായി ഈ സമ്മേളനം’


പാർട്ടിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലായി കൊല്ലം സമ്മേളനം മാറിയതായി പാർട്ടി സെക്രട്ടറി എം.വി. ​ഗോവിന്ദൻ. വിഭാ​ഗീയമായ എല്ലാ പ്രശ്നങ്ങളും പൂർണമായി അവസാനിപ്പിച്ച്, ഒറ്റക്കെട്ടായി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് പാർട്ടിയെ സജ്ജമാക്കുക എന്ന ചുമതലയാണ് ഈ സമ്മേളനത്തിലൂടെ പാർട്ടി പ്രഖ്യാപിച്ചത്. സമ്മേളനത്തിന്റെ ചിലവിന് വേണ്ടി രണ്ടര കോടി രൂപ പാർട്ടി മെമ്പർമാരുടെ വീടുകളിൽ നിന്നാണ് ശേഖരിച്ചത്. പാർട്ടിയുടെ ഭാ​ഗമായി വന്ന കുടുംബാ​ഗംങ്ങളുടെ പിന്തുണയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെയും പിന്തിരിപ്പന്മാരുടെ ഒരു മുന്നണി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും പാർട്ടിക്കും എതിരായി രൂപപ്പെട്ടുവരികയാണ്. ഭൂരിപക്ഷ വർ​ഗീയതയും ന്യൂനപക്ഷ വർ​ഗീയതയുമെല്ലാം അതിൽ ചേർന്ന് അവരുടെയെല്ലാം പൊതുശത്രു സിപിഎമ്മാണെന്ന് പ്രഖ്യാപിച്ച് നടക്കുന്ന പ്രചരണകോലഹലങ്ങളെയാകെ നേരിടേണ്ടതുണ്ട്. ജനങ്ങളുടെ പിന്തുണയോടെ രണ്ടാംഘട്ടം അധികാരത്തിലേറിയത് പോലെ 2026 മെയിൽ നടക്കാൻ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായും അതിനുമുൻപ് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായും മുന്നേറ്റം സൃഷ്ടിക്കാനാവണം. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിച്ച് മുന്നോട്ട് പോവാനാവണം. അതിനു സാധിക്കുന്ന സംഘടനാരീതിയിലുള്ള കരുത്ത് നേടിയെടുക്കാൻ കഴിയും. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനെതിരായും ജനങ്ങൾക്കെതിരായും പ്രഖ്യാപിച്ച സാമ്പത്തിക പ്രതിരോധ യുദ്ധവും നമുക്ക് നേരിടാൻ പറ്റണം. അതിന് കേരളത്തിന്റെ കഴിവിനെ പരമാവധി ഉപയോ​ഗിക്കണം’, എം.വി ​ഗോവിന്ദൻ പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button