WORLD

രണ്ടു വർഷത്തേക്കുള്ള ദുബായ് വർക്ക് വീസ; ആർക്കൊക്കെ അപേക്ഷിക്കാം?


വലിയ ഒരു മാറ്റത്തിലേക്ക് ചുവടു വച്ച് ദുബായ്. രണ്ടു വർഷത്തേക്കുള്ള എംപ്ലോയ്മെന്റ് വീസ നടപടി ക്രമങ്ങൾ വളരെ വേഗത്തിലും എളുപ്പത്തിലുമാക്കാനാണ് ദുബായ് തയ്യാറെടുക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയഴ്സ്, മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റിസേഷൻ എന്നീ വകുപ്പുകൾ ചേർന്നാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നത്. എഐ സഹായത്തോടെ വീസ പുതുക്കൽ, ഗോൾഡൻ വീസയ്ക്കുള്ള യോഗ്യത വിപുലീകരിക്കുക, ഇന്ത്യൻ പൗരൻമാർക്ക് പ്രവേശനം കൂടുതൽ എളുപ്പമാക്കുക എന്നിവയെല്ലാം പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.ദുബായിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് രണ്ടു വർഷത്തേക്കുള്ള ദുബായ് എംപ്ലോയ്മെന്റ് വീസ നിർണായകമാണ്. യുഎഇ ആസ്ഥാനമായുള്ള തൊഴിലുടമയുടെ സ്പോൺസർഷിപ്പിൽ ജോലി ചെയ്യുന്ന വിദേശികൾക്കു രണ്ടു വർഷത്തെ തൊഴിൽ വീസ നിർബന്ധമാണ്. നിയമപരമായ താമസം, ബാങ്കിങ്, ആരോഗ്യമേഖല തുടങ്ങിയ പ്രധാന സേവനങ്ങൾ ലഭ്യമാകുക, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ യോഗ്യത നേടുക എന്നു തുടങ്ങി നിരവധി ഗുണങ്ങളാണ് എംപ്ലോയ്മെന്റ് വീസ ലഭിച്ചാൽ ലഭിക്കുക.


Source link

Related Articles

Back to top button