KERALA
രണ്ട് എ പ്ലസ്, ഒരു എ, രണ്ട് ബി പ്ലസ്, ഒരു ബി; ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പാസായി മീനാക്ഷി

ആദ്യവര്‍ഷ ബിരുദകോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി മീനാക്ഷി. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ മാര്‍ക്ക് ലിസ്റ്റാണ് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കുകീഴിലെ മണര്‍ക്കാട് സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിയാണ് മീനാക്ഷി.അനൂപ്- രമ്യ ദമ്പതിമാരുടെ മകളായ മീനാക്ഷിയുടെ ശരിയായ പേര് അനുനയ അനൂപ് എന്നാണ്. ഈ പേരാണ് മാര്‍ക്ക് ലിസ്റ്റിലുള്ളത്. ആറുപേപ്പറുകളാണ് രണ്ടാംസെമസ്റ്ററില്‍ ഉണ്ടായിരുന്നത്. എല്ലാ വിഷയങ്ങളിലും പാസായ മീനാക്ഷി രണ്ടുവിഷയങ്ങളില്‍ എ പ്ലസ് നേടി. ഒരു എ ഗ്രേഡും രണ്ട് ബി പ്ലസും ഒരു ബി ഗ്രേഡും താരം നേടിയിട്ടുണ്ട്.
Source link