KERALA
‘രണ്ട് ദിവസത്തിന് ശേഷം കടലിലെ വെള്ളം പരിശോധിക്കും; നിലവിൽ പേടിക്കേണ്ട സാഹചര്യമില്ല’

കപ്പൽ മുങ്ങിയ സാഹചര്യത്തിൽ രണ്ട് ദിവസം കഴിഞ്ഞ് കടലിലെ വെള്ളം പരിശോധിക്കുമെന്ന് കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാറ്റിക് ബയോളജി ആന്റ് ഫിഷറീസ് അധ്യക്ഷൻ ഡോ. എസ്.എം റാഫി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ല. വെള്ളത്തിന് ദുർഗന്ധമോ നിറവ്യത്യാസമോ എണ്ണ കലർന്നതായോ കാണുന്നില്ല. ഇനി കണ്ടെയ്നറിൽ നിന്ന് എന്തെങ്കിലും പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് വിനാശകരമായ വസ്തുവാണോ അല്ലയോ എന്നറിയാൻ കേരള സർക്കാറിന് വേണ്ടി ജലത്തിന്റെ സാമ്പിൾ എടുക്കും. രണ്ടുദിവസത്തിനകം ഇത് പരിശോധിച്ച് ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യും. കടൽ പ്രക്ഷുബ്ധമായതിനാൽ എന്തെങ്കിലും വിനാശകരമായ പദാർഥങ്ങളുണ്ടെങ്കിൽ അത് നന്നായി കലങ്ങി ഉൾക്കടലിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Source link