KERALA
നിര്‍മ്മിതബുദ്ധി, ഓട്ടോമേഷന്‍, പഴുതടച്ച സൈബര്‍ സുരക്ഷ; സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക് സിയാൽ

കൊച്ചി: നിര്‍മ്മിതബുദ്ധി, ഓട്ടോമേഷന്‍, പഴുതടച്ച സൈബര്‍ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനൊരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. സിയാല്‍ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെയാണ് സമ്പൂര്‍ണ ഡിജിറ്റല്‍ വത്കരണമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നത്. ഇതോടെ യാത്രക്കാര്‍ക്ക് അതിവേഗം സുരക്ഷാപ്രക്രിയ പൂര്‍ത്തിയാക്കാനാകുമെന്നതാണ് പ്രത്യേകത. സിയാല്‍ 2.0 മെയ് 19 തിങ്കളാഴ്ച വൈകുന്നേരം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 200 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
Source link