ഇനി ബജറ്റിലേയ്ക്ക് ചുരുങ്ങി വിപണി, ഇത്തവണ നിർമല ഹൃദയാലുവാകുമോ?

2025ന്റെ ആദ്യ രണ്ട് ദിനങ്ങളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ലാഭമെടുക്കലിൽ വീണ്ടും നഷ്ടം കുറിച്ചെങ്കിലും പുതുവർഷവാരം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച 24196 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ക്രമാനുഗതമായി വീണ് 24000 പോയിന്റിന് തൊട്ട് മുകളിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 720 പോയിന്റുകൾ നഷ്ടമാക്കി 79223 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്. റിയൽറ്റി, മെറ്റൽ, ബാങ്കിങ് സെക്ടറുകളൊഴികെ മറ്റെല്ലാ സെക്ടറുകളും നഷ്ടമൊഴിവാക്കിയ കഴിഞ്ഞ ആഴ്ചയിൽ ഓട്ടോ മേഖലയുടെ 4% കൂടുതൽ മുന്നേറ്റമാണ് ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് കളമൊരുക്കിയത്. എനർജി, എഫ്എംസിജി, ഫാർമ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ 2%ൽ കൂടുതൽ നേട്ടമുണ്ടാക്കി. ഇനി വിപണിയുടെ നോട്ടം ബജറ്റിൽ തന്നെ രൂപയുടെ വീഴ്ച ട്രംപിന്റെ വിജയത്തിന് ശേഷം ഇന്ത്യൻ രൂപ ഡോളറിനെതിരെ വീഴ്ച തുടരുന്നത് ഇന്ത്യൻ വിപണിക്ക് ക്ഷീണമാണ്. ഒരു ഡോളറിന് 86.095 എന്ന ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് വീണ രൂപ 85.761 നിരക്കിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിച്ചതും, ഇന്ത്യൻ വിപണിയിൽ നിന്നും വിദേശഫണ്ടുകൾ പുറത്തേക്കൊഴുകുന്നതും രൂപയ്ക്ക് ക്ഷീണമാണ്.
Source link