KERALA

മുംബെെയിൽ മൺസൂൺ നേരത്തെയെത്തി; 107 വർഷത്തെ റെക്കോഡ് മറികടന്ന് മഴ; മെട്രോ സ്റ്റേഷനിൽ വെള്ളംകയറി


മുംബൈ: മണ്‍സൂണ്‍ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയതിന് പിന്നാലെ കനത്തമഴയില്‍ നനഞ്ഞുകുതിര്‍ന്ന് മുംബൈ. നഗരത്തില്‍ പെയ്തതിറങ്ങിയത്, 107 കൊല്ലത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന അളവ് മഴ. സാധാരണയായി ജൂണ്‍ മാസം പതിനൊന്നാം തീയതിയോടെയാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുംബൈയില്‍ എത്താറ്. എന്നാല്‍, ഇക്കുറി 16 ദിവസം നേരത്തെ, മേയ് 26-ന് കാലവര്‍ഷം എത്തി. 2001-25 കാലത്തിനിടെ ഇതാദ്യമായാണ് മൺസൂൺ ഇത്ര നേരത്തേ എത്തുന്നതെന്ന് ഐഎംഡി അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയ്ക്കും രാവിലെ 11 മണിക്കും ഇടയില്‍, ദക്ഷിണമുംബൈയുടെ വിവിധഭാഗങ്ങളില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചതായി ബൃഹന്‍മുംബൈ മുനിസിപ്പില്‍ കോര്‍പറേഷനി (ബിഎംസി)ല്‍നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലെ കൊളാബ ഒബ്‌സര്‍വേറ്ററിയില്‍ 295 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന അളവില്‍ മഴ പെയ്തത് 1918-ല്‍ ആയിരുന്നു. അന്ന് 279.4 മില്ലിമീറ്റര്‍ മഴയായിരുന്നു പെയ്തത്.


Source link

Related Articles

Back to top button