KERALA

ജീവന് ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി വേണം; കേന്ദ്രത്തെ സമീപിക്കാൻ കേരളം


തിരുവനന്തപുരം: ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി തേടാൻ സംസ്ഥാന സർക്കാർ. ഇതിനുള്ള നടപടിക്രമങ്ങൾക്കായി വനം- വന്യജീവി വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം എന്നതും ശ്രദ്ധേയമാണ്.നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് വിഷയത്തിൽ ആവശ്യമായ നിയമനിർമ്മാണത്തിനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിക്കണമെന്നാണ് വനംവകുപ്പ് സെക്രട്ടറിക്ക് നൽകിയിരിക്കുന്ന നിർദേശം.


Source link

Related Articles

Back to top button