KERALA

രാത്രി വാടകവീട് വളഞ്ഞ് പോലീസ്; ലഹരിമരുന്നുമായി കണ്ണൂരില്‍ മൂന്നുപേര്‍ പിടിയില്‍


കണ്ണൂര്‍: ഉളിക്കലില്‍ വാടകവീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയവരെ പോലീസ് പിടികൂടി. നുച്ചിയാട് സ്വദേശി മുബഷീര്‍, കര്‍ണാടക സ്വദേശികളായ ഹക്കീം, കോമള എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് പ്രതികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ പോലീസ് പരിശോധനയ്‌ക്കെത്തിയത്. പോലീസ് സംഘം വീട് വളഞ്ഞെങ്കിലും പ്രതികള്‍ ആദ്യം വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. തുടര്‍ന്ന് വീടിനകത്ത് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. പ്രദേശത്ത് വില്‍പ്പന നടത്താനായാണ് പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.


Source link

Related Articles

Back to top button