WORLD

രാധാകൃഷ്ണന്റെ ഭാര്യയുമായി സന്തോഷിന് ബന്ധം, മുൻപും പലതവണ ഭീഷണിപ്പെടുത്തി; ഷൂട്ടേഴ്സ് സംഘത്തിൽ അംഗം


മാതമംഗലം (കണ്ണൂർ) ∙ കൈതപ്രത്തു നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. മരിച്ച കെ.കെ.രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതിക്കുണ്ടായിരുന്ന സൗഹൃദത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. വീടു പണിക്കായി വന്ന പ്രതി എൻ.കെ.സന്തോഷ്, രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദത്തിലാകുകയായിരുന്നു. ഈ ബന്ധം തുടരാൻ രാധാകൃഷ്ണൻ തടസ്സമായി വന്നതോടെയാണ് സന്തോഷ് കൊലപാതകത്തിന് മുതിർന്നതെന്നും എഫ്ഐആറിൽ പറയുന്നു. രണ്ടുമാസം മുൻപ് സന്തോഷിനെതിരെ രാധാകൃഷ്ണൻ പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നു പലപ്പോഴും രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷമാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു മുൻപും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.


Source link

Related Articles

Back to top button