KERALA
‘രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം…’; പിണറായി വിജയനൊപ്പമുള്ള സെൽഫി പങ്കുവെച്ച് ശശി തരൂർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ചൊവ്വാഴ്ച കേരള ഹൗസില്‍ എം.പിമാര്‍ക്കായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അത്താഴവിരുന്നും കൂടിക്കാഴ്ചയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍വെച്ചാണ് തരൂര്‍, പിണറായിക്കൊപ്പമുള്ള സെല്‍ഫി എടുത്തതും അത് സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചതും. ഗവര്‍ണര്‍ക്കൊപ്പവും സെല്‍ഫി പകര്‍ത്തിയ തരൂര്‍ ആ ചിത്രവും എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളേക്കുറിച്ച് മനസ്സിലാക്കാനും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാനും കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരെയും അത്താഴവിരുന്നിന് ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ തരൂര്‍ അഭിനന്ദിച്ചു.
Source link