INDIA

രൂപയ്ക്ക് പരീക്ഷണം, വിദേശ ഫണ്ടുകളുടെ വിൽപ്പന: ട്രംപ് വരും മുൻപേ തകർന്ന് ഇന്ത്യൻ വിപണി


ട്രംപിന്റെ ‘കിരീട’ധാരണത്തിലേക്കും, ഇന്ത്യയുടെ യൂണിയൻ ബജറ്റിലേക്കും ഒരാഴ്ച ദൂരം കൂടി കുറഞ്ഞപ്പോൾ നിഫ്റ്റിയും, സെൻസെക്‌സും കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 600 പോയിന്റും 1700 പോയിന്റിൽ കൂടുതലും നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 24000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്ത നിഫ്റ്റി 23440 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. സെൻസെക്സ് 77099 പോയിന്റിൽ പിന്തുണ നേടിയ ശേഷം 77378 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.   എല്ലാ സെക്ടറുകളും ക്രമമായി വീണ കഴിഞ്ഞ ആഴ്ചയിൽ വെള്ളിയാഴ്ചത്തെ 3% മുന്നേറ്റത്തോടെ ഐടി സെക്ടർ നഷ്ടമൊഴിവാക്കി. വ്യാഴാഴ്ച മുന്നേറ്റം നേടിയ എഫ്എംസിജി സെക്ടർ നഷ്ടവ്യാപ്തി കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ റിയൽറ്റി സെക്ടർ 8.4% നഷ്ടം കുറിച്ചു. പൊതു മേഖല ബാങ്കുകളും നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും, നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും 7%ൽ കൂടുതൽ നഷ്ടത്തിലായി. രൂപ വീഴുന്നുനാളെ വരുന്ന ഇന്ത്യയുടെ സിപിഐ ഡേറ്റയും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം ഡിസംബറിൽ 5.28% വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം.  


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button