റഷ്യയിൽ ഡോവലിനെ ഇറക്കി ഇന്ത്യൻ സ്ട്രൈക്ക്; ഇരട്ടത്താപ്പ് അറിയില്ലെന്ന് ട്രംപ്; ത്രില്ലറാകാൻ ആർബിഐ നയം, ഓഹരിക്ക് നെഞ്ചിടിപ്പ്

ഇന്ത്യയ്ക്കെതിരെ 24 മണിക്കൂറിനകം കൂടുതൽ തീരുവ പ്രഖ്യാപിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ വൻ ‘സസ്പെൻസ് ത്രില്ലർ’ ആകാൻ ഇന്നത്തെ റിസർവ് ബാങ്കിന്റെ പണനയം. തീരുവയാഘാതം ഇന്ത്യയെ ഉലയ്ക്കുമെന്നതിനാൽ പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറാകുമോ എന്നാണ് ഏവരുടെയും ഉറ്റുനോട്ടം. ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ അമേരിക്ക കനത്ത തീരുവ ചുമത്തുന്നത്, അവയുടെ ഡിമാൻഡിനെ സാരമായി ബാധിക്കും. കയറ്റുമതി മേഖല തളരും.ഇന്ത്യയ്ക്കെതിരെ ട്രംപ് 25% തീരുവ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ കൂടുതൽ തീരുവ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വെല്ലുവിളി. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 100% ഇറക്കുമതി തീരുവ ചുമത്തുമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ചില മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘ശതമാനക്കണക്ക്’ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.∙ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടും.∙ കഴിഞ്ഞവർഷങ്ങളിൽ റിസർവ് ബാങ്കിനും കേന്ദ്രത്തിനും വലി തലവേദനയുണ്ടാക്കിയ ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) നിലവിൽ നെഗറ്റീവ് 1.06 ശതമാനവുമാണ്.
Source link