WORLD

റഷ്യൻ ഫുട്ബോൾ താരത്തിന് വീസ നിഷേധിച്ച് യുകെ; പിന്നാലെ മൈക്കൽ വോണിനും സംഘത്തിനും ഇന്ത്യൻ ആരാധകരുടെ ട്രോൾ


ലണ്ടൻ∙ റഷ്യൻ ഫുട്ബോൾ താരത്തിന് യുകെ വീസ നിഷേധിച്ചതിനു പിന്നാലെ, ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ വോണിനും സംഘത്തിനുമെതിരെ ട്രോളുകളുമായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചതിനെ വിമർശിച്ച് മൈക്കൽ വോൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിനെ വിമർശിച്ച വോൺ, റഷ്യൻ താരത്തിന് വീസ നിഷേധിച്ച യുകെയുടെ നടപടിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ചോദ്യം.ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യൂറോപ്പാ ലീഗ് പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യപാദ മത്സരത്തിനായി സ്പാനിഷ് ക്ലബ് റയൽ സോസിദാദിനൊപ്പം എത്തേണ്ടതായിരുന്നു റഷ്യൻ താരം അർസൻ സഖര്യാൻ. സീസണിലെ മിക്ക മത്സരങ്ങളിലും പരുക്കുമൂലം പുറത്തിരിക്കേണ്ട വന്ന അർസൻ, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിലൂടെ കളത്തിലേക്ക് തിരിച്ചെത്താനിരിക്കെയാണ് വീസ സംബന്ധിച്ച് പ്രശ്നം ഉയർന്നത്.


Source link

Related Articles

Back to top button