റഷ്യൻ യുദ്ധം: ‘ധനസഹായം’ നൽകുന്നത് ഇന്ത്യയെന്ന് വൈറ്റ്ഹൗസ്; ഓഹരി വിപണിക്ക് താരിഫ് ആഘാതവും ‘പലിശ’ ടെൻഷനും, എണ്ണവില ഇടിഞ്ഞു

റഷ്യയെച്ചൊല്ലി ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് യുഎസ്. യുക്രെയ്നെതിരായ യുദ്ധത്തിന് ഇന്ത്യ റഷ്യയ്ക്ക് ‘സാമ്പത്തിക സഹായം’ നൽകുകയാണെന്ന് ട്രംപിന്റെ അടുത്ത അനുയായിയും വൈറ്റ്ഹൗസിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ സ്റ്റീഫൻ മില്ലർ ആരോപിച്ചു. ഇന്ത്യ വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങി റഷ്യയെ പിന്തുണയ്ക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഉൾപ്പെടെ നേരത്തേയും ആരോപിച്ചിട്ടുണ്ടെങ്കിലും നേരിട്ട് ഈ വിമർശനം ഒരു വൈറ്റ്ഹൗസ് ഓഫിസർ ഉന്നയിക്കുന്നത് ആദ്യം.ചൈനയുമായി ചേർന്നാണ് ഇന്ത്യ ഇത്തരത്തിൽ എണ്ണ വാങ്ങി റഷ്യയെ പിന്തുണയ്ക്കുന്നതെന്നതിൽ ഇന്ത്യയിലെ ജനങ്ങൾക്ക് പോലും ഞെട്ടലുണ്ടെന്നും മില്ലർ പറഞ്ഞു. അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് കേന്ദ്രസർക്കാർ ആവർത്തിക്കുന്നത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വേണ്ടെന് പൊതുമേഖലാ എണ്ണക്കമ്പനികളോട് നിർദേശിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 25% ഇറക്കുമതി തീരുവ ഓഗസ്റ്റ് 8 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അതേസമയം, മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ഈ താരിഫ് ഇന്ത്യയ്ക്ക് ദോഷകരമല്ലെന്ന വിലയിരുത്തലുമുണ്ട്. ഉദാഹരണത്തിന് ഇന്ത്യ യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്കുമേൽ ഈടാക്കുന്ന തീരുവയും കൂടിപരിഗണിക്കുമ്പോൾ ഇന്ത്യയ്ക്കുമേലുള്ള യഥാർഥ താരിഫ് ബാധ്യത 11.3% മാത്രമാണെന്നാണ് വിലയിരുത്തൽ. ബംഗ്ലദേശിന് ഇത് 17.2 ശതമാനവും പാക്കിസ്ഥാന് 13.6 ശതമാനവുമാണ്. വിയറ്റ്നാമിന് 13 ശതമാനം. അതായത്, ഇവയെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ബാധ്യത കുറവ്.∙ കഴിഞ്ഞ 3 പണനയ നിർണയ യോഗങ്ങളിലാണ് റിസർവ് ബാങ്ക് പലിശ ഒരു ശതമാനം കുറച്ചിരുന്നു.
Source link