KERALA

റഷ്യ- യുക്രൈൻ യുദ്ധം; വെടിനിർത്തലില്ല തടവുകാരെ കൈമാറും


ഈസ്താംബൂൾ: യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യയുടെയും യുക്രൈന്റെയും പ്രതിനിധികൾ തുർക്കിയിലെ ഈസ്താംബൂളിൽ നടത്തിയ ചർച്ചയിൽ കാര്യമായ തീരുമാനങ്ങളുണ്ടായില്ല. 1000 തടവുകാരെ പരസ്പരം കൈമാറാമെന്ന് രണ്ടുരാജ്യവും സമ്മതിച്ചു. വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമം തുടരും. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വഴിതുറക്കാനും ശ്രമിക്കും.2022 മാർച്ചിനുശേഷം ആദ്യമായാണ് ഇരുരാജ്യത്തിന്റെയും പ്രതിനിധികൾ മുഖാമുഖം ചർച്ചനടത്തിയത്. ചർച്ച 90 മിനിറ്റിലേറെ നീണ്ടു. ഭാവിയിലെ വെടിനിർത്തലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രണ്ടുരാജ്യവും അവതരിപ്പിച്ചുവെന്ന് റഷ്യയുടെ ചർച്ചയ്ക്കു നേതൃത്വം നൽകിയ വ്ലാദിമിർ മെദിൻസ്കി പറഞ്ഞു. ചർച്ചയുടെ ഫലത്തിൽ തൃപ്തിയുണ്ടെന്നും പരസ്പരബന്ധം തുടരുമെന്നും അറിയിച്ചു.


Source link

Related Articles

Back to top button