WORLD
‘റഷ്യ സമ്മതിച്ചാൽ ആ നിമിഷം വെടിനിർത്തൽ, അമേരിക്ക ഞങ്ങളെ മനസിലാക്കി; ട്രംപിന് നന്ദി’

കീവ് ∙ വെടിനിർത്തൽ അംഗീകരിക്കാൻ യുഎസ് റഷ്യയെ പ്രേരിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. സൗദി അറേബ്യയിൽ യുഎസ്– യുക്രെയ്ൻ നയതന്ത്ര പ്രതിനിധികൾ തമ്മിലുള്ള ചർച്ച അവസാനിച്ചതിനു പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം. ‘‘യുക്രെയ്ൻ ഈ നിർദേശത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ ഇതിനെ പോസിറ്റീവായി കണക്കാക്കുന്നു. വെടിനിർത്തലിനു ഞങ്ങൾ തയാറാണ്. ഇതിനു സന്നദ്ധമാകാൻ അമേരിക്ക റഷ്യയെ പ്രേരിപ്പിക്കണം. റഷ്യ സമ്മതിക്കുകയാണെങ്കിൽ ആ നിമിഷം തന്നെ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. അമേരിക്കൻ പക്ഷം ഞങ്ങളുടെ വാദങ്ങളും നിർദേശങ്ങളും മനസിലാക്കുന്നു. ഞങ്ങളുടെ ടീമുകൾ തമ്മിലുള്ള ക്രിയാത്മക സംഭാഷണത്തിനു ഡോണൾഡ് ട്രംപിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു’’ – വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
Source link