INDIA

ഐടി കമ്പനികൾക്ക് ‘ക്യു1’ ഷോക്ക്; ഇടിഞ്ഞ് ഓഹരി വിപണി, രൂപയ്ക്കും ക്ഷീണം, റെക്കോർഡ് തകർത്ത് ബിറ്റ്കോയിൻ


ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്നുള്ള കനത്ത വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നഷ്ടത്തിലേക്ക് വീണ് ഇന്ത്യൻ ഓഹരി വിപണി. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് പ്രവേശിച്ചപ്പോൾ സെൻസെക്സുള്ളത് 404 പോയിന്റ് (-0.48%) താഴ്ന്ന് 82,098ൽ; നിഫ്റ്റി 107 പോയിന്റ് (-0.43%) ഇടിഞ്ഞ് 25,042ലും.ഐടി ഓഹരികളുടെ തകർച്ചയാണ് വിപണികളെ തളർത്തുന്നത്. നിഫ്റ്റി ഐടി സൂചിക 1.51% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതെത്തി. കഴിഞ്ഞവാരം ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുറത്തുവിട്ട പ്രവർത്തനഫലവും ഈ വർഷം പ്രതിസന്ധികൾ നിറഞ്ഞതാകുമെന്ന കമ്പനിയുടെ വിലയിരുത്തലും ഐടി ഓഹരികളിലാകെ സൃഷ്ടിച്ച വിൽപനസമ്മർദം വിപണിക്ക് ആഘാതമാകുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധം കടുപ്പിച്ചത് ആഗോള ഓഹരി വിപണികളിൽ സൃഷ്ടിച്ച വിൽപനസമ്മർദവും ഇന്ത്യയിൽ അലയടിച്ചു. ഇന്ത്യയുടെ പണപ്പെരുപ്പക്കണക്കുകൾ ഇന്നു പുറത്തുവരുമെന്ന സമ്മർദവുമുണ്ട്. റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് വൈകിട്ടാണ് കേന്ദ്രം പുറത്തുവിടുക. മൊത്തവില (ഹോൾസെയിൽ) പണപ്പെരുപ്പം ജൂണിൽ 20 മാസത്തെ താഴ്ചയായ 0.13 ശതമാനത്തിലെത്തിയെന്ന് രാവിലെ കേന്ദ്രം വ്യക്തമാക്കി. ക്രൂഡ് വില വർധിക്കുന്നതും ഡോളറിന്റെ കുതിപ്പും ഓഹരി വിപണികളെയും രൂപയെയും വലയ്ക്കുന്നുണ്ട്. രൂപ ഇന്നു ഡോളറിനെതിരെ 22 പൈസ ഇടിഞ്ഞ് 86.02ലാണ് വ്യാപാരം തുടങ്ങിയത്.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html


Source link

Related Articles

Back to top button