KERALA

കളക്ടര്‍ നിരോധിച്ച ശബ്ദം, കെജിഎഫിലും ശബ്ദസാന്നിധ്യം; ഡബ്ബിങ് കലാകാരന്‍ ടോണി വട്ടക്കുഴി അന്തരിച്ചു


കല്ലൂര്‍: അധ്യാപികയായ കന്യാസ്ത്രീ നല്‍കിയ ബൈബിളിലെ ഉത്പത്തി പതിവായി വായിച്ച് വിക്കിനെ തോല്‍പ്പിച്ച കഥയാണ് ടോണി വട്ടക്കുഴിയുടേത്. ഏഴാം ക്ലാസുവരെ വിക്കുണ്ടായിരുന്ന ടോണി സഹപാഠികള്‍ക്കിടയില്‍ പരിഹാസപാത്രമായിരുന്നു.മദര്‍ തെരേസ അന്തരിച്ചപ്പോള്‍ സംസ്‌കാരകര്‍മം ആകാശവാണിക്കുവേണ്ടി ദൃക്സാക്ഷിവിവരണം നടത്തിയ ശബ്ദം ടോണി വട്ടക്കുഴിയുടേതായിരുന്നു. മദര്‍ തെരേസയുടെ മൃതദേഹവുമായി കൊല്‍ക്കത്തയില്‍ പ്രദക്ഷിണം നടത്തുമ്പോഴും സംസ്‌കാരം നടത്തുന്നതുവരെയും ഇതേ ശബ്ദം ശ്രോതാക്കളുടെ കണ്ണുകള്‍ ഈറനണിയിച്ചു. ടോമിന്‍ ജെ. തച്ചങ്കരിയുടെ ‘വാഗ്ദാനം’ എന്ന ക്രിസ്തീയഭക്തി ഓഡിയോ ആല്‍ബത്തില്‍ കെ.എസ്. ചിത്ര, സുജാത എന്നിവരുടെ ഗാനങ്ങള്‍ക്കൊപ്പം വചനശബ്ദം നല്‍കിയതും ഇദ്ദേഹംതന്നെ.


Source link

Related Articles

Back to top button