റിലയൻസിന്റെ ചിറകിലേറി വിപണി, പ്രതീക്ഷാനിർഭരം റിസൾട്ടുകള്‍

ഏറ്റവും മികച്ച ലാഭക്കണക്കുകളുമായി റിലയൻസ് ഇൻഡസ്ട്രീസ് നയിച്ചപ്പോൾ ഇന്ത്യൻ വിപണി വെള്ളിയാഴ്ച വീണിടത്തേക്ക് തിരിച്ചുകയറി നഷ്ടം നികത്തി. റിലയൻസിന് മികച്ച പിന്തുണയുമായി എസ്ബിഐയുംആക്സിസ് ബാങ്കും മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും എൽ&ടിയും മുന്നേറിയതും വിപണിക്ക് അനുകൂലമായി. ഐടി സെക്ടറിന് മാത്രം നേട്ടമുണ്ടാക്കാനാകാതെ പോയ ഇന്ന് പൊതു മേഖല ബാങ്കുകളും, ഇൻഫ്രാ, ഫാർമ സെക്ടറുകളും 2% വീതം മുന്നേറ്റം നേടി. ഫിനാൻഷ്യൽ, മെറ്റൽ, ഓട്ടോ, റിയൽറ്റി മുതലായ സെക്ടറുകൾ ബാങ്ക് നിഫ്റ്റിക്കൊപ്പം ഓരോ ശതമാനത്തിൽ കൂടുതല്‍ നേട്ടമുണ്ടാക്കി. ബിഡിഎൽ, എച്ച്എഎൽ എന്നീ ഡിഫൻസ് ഭീമൻമാർക്കൊപ്പം കപ്പൽ നിർമാണ ഓഹരികളും ഇന്ന് അഞ്ച് ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി. പരാസ് ഡിഫൻസ് 9% മുന്നറ്റം നേടിയപ്പോൾ റിസൾട്ട് മോശമായതിന് തുടർന്ന് അവന്റെൽ 10% നഷ്ടം കുറിച്ചു.
Source link